കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന് ഷിപ്പ്യാര്ഡിന് 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍.
ആഭ്യന്തരതലത്തിലേക്കും യൂറോപ്പിലേക്കുമുള്ള വാണിജ്യ ഓര്‍ഡറുകള്‍ക്ക് പുറമേ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഓര്‍ഡറുകളും ഇതിലുള്‍പ്പെടുന്നുവെന്ന് നടപ്പുവര്‍ഷത്തെ (2023-24) ജൂലൈ-സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധമായി കൊച്ചി കപ്പല്‍ശാല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു.
പുറമേ 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുമുണ്ട്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉടന്‍ പ്രതീക്ഷിക്കുന്ന 13,000 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 10,000 കോടി രൂപയുടേതും യൂറോപ്പിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളാണെന്നതാണ് ഏറെ ശ്രദ്ധേയം.