SportsTRENDING

ക്രിക്കറ്റില്‍ ടൈമറും; കളിക്കളത്തില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍

മുംബൈ: കളിക്കളത്തില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍. നിശ്‌ചിത സമയത്തിനുള്ള ഓവറുകള്‍ പൂര്‍ത്തിയാക്കാനായി സ്‌റ്റോപ്‌ ക്ലോക്ക്‌ പരീക്ഷിക്കാനാണ്‌ ഐ.സി.സിയുടെ തീരുമാനം.

ഓവറുകള്‍ക്കിടയിലുള്ള ഇടവേള പരമാവധി ഒരു മിനിറ്റ്‌ മതിയെന്നാണു കൗണ്‍സിലിന്റെ പക്ഷം. ഒരു ഇന്നിങ്‌സില്‍ മൂന്ന്‌ തവണ സ്‌റ്റോപ്‌ ക്ലോക്കിലെ സമയം തെറ്റിച്ചാല്‍ ഫീല്‍ഡിങ്‌ ടീമിന്‌ അഞ്ച്‌ പെനാല്‍റ്റി റണ്‍ ചുമത്താനും നീക്കമുണ്ട്‌.

ഐ.സി.സി. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സ്‌റ്റോപ്‌ ക്ലോക്കിന്‌ അനുമതി നല്‍കിയിട്ടുണ്ട്. ഈ ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള ആറു മാസം പരീക്ഷണമായി സ്‌റ്റോപ്‌ ക്ലോക്ക്‌ പ്രയോഗിക്കും.

Signature-ad

പുരുഷ, വനിതാ ഏകദിനങ്ങളിലെ കുറഞ്ഞ ഓവര്‍ നിരക്ക്‌ മറികടക്കാന്‍ മത്സരത്തിനിടെ തന്നെ പെനാല്‍റ്റി നല്‍കാന്‍ ഐ.സി.സി. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. അവസാന ഓവര്‍ നിശ്‌ചിത സമയത്തിനുള്ളില്‍ എറിയാനായില്ലെങ്കില്‍ ഒരു ഫീല്‍ഡറിനെ ഔട്ട്‌ ഫീല്‍ഡില്‍നിന്ന്‌ ഒഴിവാക്കേണ്ടി വരുന്നതാണു പെനാല്‍റ്റി. തേഡ്‌ അമ്ബയറാണു ടൈമര്‍ ഉപയോഗിച്ച്‌ സമയം കണക്കു കൂട്ടുന്നത്‌. കഴിഞ്ഞ ജനുവരിയില്‍ ഈ നിയമം നടപ്പിലാക്കി. ഇതു കൂടാതെ കുറഞ്ഞ ഓവര്‍ നിരക്കിനു ടീമുകള്‍ക്കു പിഴ ശിക്ഷ ഈടാക്കുന്നതു തുടരുകയും ചെയ്‌തു.

Back to top button
error: