KeralaNEWS

20 കോടിയുമായി ക്രിസ്തുമസ് ബംപര്‍

തിരുവനന്തപുരം: ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി.400 രൂപയാണ് ടിക്കറ്റ് വില.

25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം ലഭിക്കുന്ന ലോട്ടറിയാണ് ക്രിസ്തുമസ് – ന്യൂയര്‍ ബംപര്‍. ഇതിന്റെ വില്‍പ്പന നാളെ (വ്യാഴാഴ്ച്ച) മുതല്‍ ആരംഭിക്കും. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.

അതേസമയം പൂജ ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വരെ വിറ്റുപോയത്. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്‍ക്കും മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില.

Back to top button
error: