KeralaNEWS

മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.ചീനിക്കുഴി മഞ്ചിക്കല്ല് ചെമ്മലയില്‍ (വാഴയില്‍) ഉണ്ണി(53) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 ഓടെ ചെപ്പുകുളം ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം ന‍ടന്നത്. ചുവടുഭാഗം മുറിക്കുന്നതിനിടെ മരത്തില്‍ വലിച്ചു കെട്ടിയിരുന്ന വടം പൊട്ടിയതിനെ തുടര്‍ന്ന് ഉണ്ണിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ഭാര്യ: ഷൈല. മക്കള്‍: ആര്യ, അനഘ.

Back to top button
error: