പത്തനംതിട്ട:ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ചെങ്ങന്നൂരിൽ ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്കു താമസിക്കാൻ ‘ട്രെയിൻ കാരവൻ’ ഒരുക്കി റെയിൽവേ.മൊത്തം 128 പേർക്ക് താമസിക്കാം.
രണ്ട് എസി കംപാർട്മെന്റുകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ചെങ്ങന്നൂരിൽ പിൽഗ്രിം ഷെൽട്ടറിനു സമീപത്തെ അധിക ട്രാക്കിലാണ് ഈ ബോഗികൾ നിർത്തിയിട്ടിരിക്കുന്നത്.മണ് ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെ ‘കാരവൻ’ ചെങ്ങന്നൂർ സ്റ്റേഷനിലുണ്ടാകും.
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ പൊലീസ്, സ്പെഷൽ ഡ്യൂട്ടിക്കെത്തുന്ന മറ്റു ജീവനക്കാർ എന്നിവർക്കാണ് കാരവനിൽ താമസിക്കാനാവുക.
അതേസമയം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ കംപാർട്മെന്റിലെ ശുചിമുറികൾ ഉപയോഗിക്കാനാകില്ല. പ്രാഥമികാവശ്യങ്ങൾക്കായി സ്റ്റേഷനിലെ ശുചിമുറികൾ ഉപയോഗിക്കാം.