KeralaNEWS

ഭക്ഷ്യവിഷബാധ; കാക്കനാട്ടെ ആര്യാസ് ഹോട്ടല്‍ അടച്ചു പൂട്ടി

കൊച്ചി: ഭക്ഷണം കഴിച്ച ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍  കാക്കനാട്ടെ ആര്യാസ് ഹോട്ടല്‍ താത്കാലികമായി അടച്ചു പൂട്ടി.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിന് 25000 രൂപ പിഴയും ചുമത്തി.

Signature-ad

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആര്‍.ടി.ഒയും മകനും ചികിത്സ തേടി. ഇതിനുപിന്നാലെയാണ് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. തൃക്കാക്കര നഗരസഭ പരിധിയില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

Back to top button
error: