കോട്ടയം: സാറാ ജോസഫിന്‍റെ നോവലിലൂടെ മലയാളികള്‍ക്കു പരിചിതയായ ജാര്‍ഖണ്ഡിലെ സാന്താള്‍ ഗോത്രവര്‍ഗക്കാരി ബുധിനി (80) അന്തരിച്ചു.
1959ല്‍ ജാര്‍ഖണ്ഡിലെ ദാമോദര്‍ നദിയിലുള്ള പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ദാമോദര്‍ വാലി കോര്‍പറേഷന്‍റെ നിര്‍ദേശപ്രകാരം മാലയിട്ടു സ്വീകരിച്ചതിന്‍റെ പേരില്‍ സമുദായത്തിന്‍റെ വിലക്ക് നേരിട്ട വ്യക്തിയാണ് ബുധിനി. ഗോത്രത്തിനു പുറത്തുള്ള ഒരാള്‍ക്കു മാലയിട്ടുവെന്ന കാരണത്താലായിരുന്നു ഊരുവിലക്ക്.
വെള്ളിയാഴ്ച രാത്രി 8.30 നായിരുന്നു അന്ത്യമെന്നും സാറാ ജോസഫ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.