തൃശൂർ: 2023 നവംബർ മാസത്തെ ഭണ്ഡാരമെണ്ണൽ പൂർത്തിയായപ്പോൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും ലഭിച്ചത് 2 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ.
2000,1000,500 തുടങ്ങിയ സംഖ്യകളുടെ നിരോധിച്ച നോട്ടുകളാണ് ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്.
ഇത്തരത്തിൽ മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകളാണ് ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്നത്.
രണ്ടായിരം രൂപയുടെ 56 കറൻസിയും ആയിരം രൂപയുടെ 47 കറൻസിയും അഞ്ഞൂറിന്‍റെ 60 കറൻസിയും ഇത്തരത്തിൽ ലഭിച്ചു.
അതേസമയം, അഞ്ചര കോടിയോളം രൂപയാണ് നവംബർ മാസത്തെ ഭണ്ഡാരമെണ്ണൽ കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് ലഭിച്ചത്.ഇതിന് പുറമെ 2 കിലോയിലധികം സ്വർണവും ലഭിച്ചു. ഇതിനൊപ്പം തന്നെ 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ‘ ഇ ‘ ഭണ്ഡാര വരവിലും വർധനവുണ്ട്. ഒക്ടോബർ 9 മുതൽ നവംബർ 5 വരെയുള്ള കാലയളവിനിടെ 1 കോടി 76 ലക്ഷം രൂപയാണ് ഇത്തരത്തിൽ ക്ഷേത്രത്തിന് ലഭിച്ചത്.