LocalNEWS

കോഴിക്കോട്ടെ നടപ്പാതകൾ ഭിന്നശേഷി സൗഹൃദമാക്കി; ബാരിക്കേഡുകൾ ഇളക്കി മാറ്റി നഗരസഭ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വീൽചെയർ സഞ്ചാരം തടഞ്ഞ് നടപ്പാതകൾ തോറും കോഴിക്കോട് നഗരസഭ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നഗരസഭ ഇളക്കി മാറ്റി. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനെതിരെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചിരുന്നു.

ഇരുചക്ര വാഹനങ്ങൾ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി കൊച്ചി മെട്രോ റയിലുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവൃത്തിയാണ് ഇതെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.

Back to top button
error: