NEWSSports

ന്യൂസിലൻഡ് പൊരുതുന്നു; 31 ഓവറിൽ 213/2

മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് പൊരുതുന്നു.നിലവിൽ 31 ഓവറിൽ 213/2 എന്ന നിലയിലാണ് ന്യൂസിലൻഡ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍  (50 ഓവറില്‍) 397 റണ്‍സ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍.
സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23-ാം ഓവറില്‍ ക്രീസ് വിട്ടിരുന്നു. 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവിനേത്തുടര്‍ന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ തിരികെയെത്തിയ താരം ഒരു റണ്‍സ് കൂടി എടുത്ത് 80 റണ്‍സെടുത്തു.
അതേസമയം സൂര്യ കുമാര്‍(1) നിരാശനാക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 20 പന്തുകളില്‍ നിന്ന് അഞ്ചു ഫോറും രണ്ടും സിക്‌സറും അടക്കം 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.
 ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നു വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

Back to top button
error: