KeralaNEWS

മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം; അറസ്റ്റ് 

ഗുരുവായൂര്‍: ഗുരുവായൂരില്‍ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം.ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരേ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

മാമാ ബസാര്‍ സ്വദേശി ബഷീറാണ് തന്റെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, മദ്യലഹരിയിലുള്ള പ്രകടനമാണ് ബഷീറില്‍ നിന്നുണ്ടായതെന്നാണ്  പൊലീസ് നൽകുന്ന വിശദീകരണം.ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർനടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.

Back to top button
error: