പത്തനംതിട്ട:കാനനപാതയിലൂടെ എത്തുന്ന ശബരിമല ഭക്തർക്ക് തീർത്ഥാടനം സുഗമമാക്കുന്നതിനായി കാനനപാതയെയും പമ്പാ ത്രിവേ ണിയെയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച ഞുണുങ്ങാർ പാലം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
1.39 കോടി രൂപ ചിലവഴിച്ച് കേരള സർക്കാർ ഇറിഗേഷൻ വകുപ്പാണ് പാലം നിർമ്മിച്ചത്.റാന്നി എംഎൽഎ പ്രമോദ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം സി.എസ് സുകുമാരൻ, റോബിൻ തോമസ്,രാജീവ് വർഗീസ്, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ശബരിമല തീർത്ഥാടന ത്തോടനുബന്ധിച്ച് ഇറിഗേഷൻ വകുപ്പും വാട്ടർ അതോറിറ്റിയും നടത്തി വരുന്ന മുന്നൊരുക്കങ്ങൾ മന്ത്രി വിലയിരുത്തി.