FeatureNEWS

വാരണാസി – ഇന്ത്യയുടെ ആത്‌മീയ തലസ്ഥാനം 

ജീവിതത്തിൽ ഒരിക്കലെങ്കിലും  കാണണ്ടേ, കണ്ടിരിക്കേണ്ട സ്ഥലമാണ് വാരണാസി. ആധ്യാത്മികമായും ആത്മീയമായും പ്രസിദ്ധമായ സ്ഥലം.
പുണ്യ പുരാതനമായ ഗംഗയും അതിന്‍റെ ആത്മീയ ഭാവവും ഒരു ഭാഗത്തുള്ളപ്പോൾ മറുഭാഗത്ത് സാധാരണ ജീവിതവും സന്യാസ ജീവിതവും അതിന്‍റെ ഒളിമങ്ങാത്ത കാഴ്ചകളും. ബാല്യം മുതൽ നിരാലംബരായ വൃദ്ധന്മാർ വരെ ഘാട്ടുകളിൽ എങ്ങും കാണാം.
യൗവനം പിന്നിട്ടവർ തങ്ങളുടെ സുഖ-സൗഖ്യങ്ങൾ വെടിഞ്ഞ് കാഷായ വസ്ത്രത്തിൽ വിദൂരതയെ പുൽകിയിരിപ്പുണ്ട്.

ജീവിതമാകുന്ന യാത്രയിൽ ഈ പുണ്യ ഭൂമിയിൽ മരണത്തിന്‍റെ ഭാഗധേയം അക്ഷമനായി കാത്തിരിക്കുന്നവരും ധാരാളം.  ഈ ജന സഹസ്രങ്ങൾക്കിടയിൽ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഒന്നിനെയും ഓർത്ത് ബോധവാൻ ആകാതെ, ജീവിതം എന്നത് എത്ര നിഷ്‌കപടമായ, അകൃത്രിമമായ, അനപഗ്രഥനീയമായ, നാട്ട്യങ്ങൾ ഒന്നുമില്ലാത്ത തീർത്തും സരളമായ ഒന്നാണെന്നു തോന്നി പോകും.

 

ഉത്തർപ്രദേശിലെ അതി പുരാനഗരമാണ് വാരാണസി. ബി. സി പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ രൂപം കൊണ്ട നഗരം ഇന്ത്യയുടെ ആത്‌മീയ തലസ്ഥാനം എന്ന പേരിലും അറിയ പെടുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെ ദ്വിസഹസ്രത്തിൽ പരം ക്ഷേത്രങ്ങൾ വരാണസിയിൽ ഉണ്ട്. മെക്കയും, ജെറുസലേമും, ഗ്രീസിലെ ഏഥൻസും, ഇറ്റലിയിലെ റോമും പോലെത്തന്നെയാണ് ഇന്ത്യക്ക് കാശി. പുണ്യ പുരാതനമായ ഗംഗയും, ഗംഗാ സ്നാനവും അവിടെ നടക്കുന്ന ശവസംസ്കാര ചടങ്ങുകളും മോക്ഷത്തിലേക്ക് ഉള്ള പാതയാണെന്ന വിശ്വാസം കാരണം ഇന്ത്യയുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി വാരാണസി കാലങ്ങളായി നിലകൊള്ളുന്നു.

 

ഇവിടുത്തെ ബനാറസ് പട്ടുകളും പ്രസിദ്ധമാണ്. ലലാപുര പോലെയുള്ള  ചെറു ഗ്രാമങ്ങളിൽ നെയ്ത് എടുക്കുന്ന പട്ട് ഉത്പന്നങ്ങൾ ലോക വിപണയിൽ ലഭ്യമാണ്.  ഉദയ സൂര്യന്‍റെ കിരണങ്ങൾ ഘട്ടുകൾക്ക് അഭിമുഖമായി വരുന്നതിനാൽ “സിറ്റി ഓഫ് ലൈറ്റ്” എന്ന അപരനാമത്തിലും വാരാണസി അറിയപ്പെടുന്നു. പ്രസിദ്ധമായ ഹിന്ദു ബനാറസ് യൂണിവേഴ്സസിറ്റി വാരാണസിയുടെ പ്രതാപം ഉയർത്തുന്നു.

Back to top button
error: