IndiaNEWS

പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ അമ്മാവന്‍ കത്തിച്ച പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.

തമിഴ്‌നാട് റാണിപേട്ടിലെ മാമ്ബക്കം ആദിദ്രാവിഡ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നവിഷ്‌ക എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവന്‍ വിഘ്‌നേഷ് നവിഷ്‌കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന് തീകൊളുത്തിയിരുന്നത്. ഇതിനിടെ ഒരു പടക്കം അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തുവീണ് പൊട്ടുകയായിരുന്നു.

Signature-ad

കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് കേസെടുത്തു.

Back to top button
error: