IndiaNEWS

വന്ദേ ഭാരതിന്‍റെ വേഗതയും കുറഞ്ഞ നിരക്കും; വരുന്നു അമൃത് ഭാരത് ട്രെയിനുകള്‍

ന്യൂഡൽഹി: വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ വേഗതയിലും അതേ സൗകര്യങ്ങളോടെയും കുറഞ്ഞ നിരക്കിൽ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റയിൽവേ.

അമൃത് ഭാരത് എന്ന പേരിൽ ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യമിട്ടു ട്രെയിനിന്റെ  പരീക്ഷണ ഓട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വേഗതയും അതിനൊത്ത ടിക്കറ്റ് നിരക്കുകളുമാണ് വന്ദേ ഭാരത് ഈടാക്കുന്നതെങ്കില്‍ വന്ദേ ഭാരതിന്‍റെ വേഗതയില്‍ കുറഞ്ഞ നിരക്കിലുള്ള യാത്രയാണ് അമൃത് ഭാരത് ട്രെയിനുകള്‍ നല്കുന്നത്.

Signature-ad

രാജ്യത്തെ തിരക്കേറിയ റൂട്ടുകളില്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായി സര്‍വീസ് ആരംഭിക്കാനാണ് അമൃത് ഭാരത് ലക്ഷ്യമിടുന്നത്. മെട്രോ നഗരങ്ങളിലെ തൊഴിലാളികള്‍ അടക്കമുള്ളവരെ ആകര്‍ഷിക്കാനാകും ഈ സര്‍വീസ്. വന്ദേ ഭാരത് എക്സ്പ്രസുമായി അമൃത് ഭാരതിനുള്ള പ്രധാന വ്യത്യാസം അതിന്‍റെ നിരക്ക് വിത്യാസം തന്നെയാണ്.

ത്രീ ടയര്‍ സ്ലീപ്പര്‍ കോച്ചുകളും റിസര്‍വേഷൻ വേണ്ടാത്ത ജനറല്‍ കോച്ചുകളും ഉൾപ്പെടെ 22 കോച്ചുകളുള്ള ആദ്യ ട്രെയിനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാമത്തെ ട്രെയിനും ഉടൻ വരുമെന്നാണ് കരുതുന്നത്.എറണാകുളം – ഗുവാഹത്തി റൂട്ടിലും ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നിലും പിന്നിലുമായി രണ്ട് ഇലക്‌ട്രിക് എൻജിൻ ഉള്ള അമൃത് ഭാരത് എക്സ്പ്രസ് പുഷ് പുള്‍ ട്രെയിൻ ആയിരിക്കും. അതുകൊണ്ടു തന്നെ വന്ദേ ഭാരത് പോലെ വേഗത്തില്‍ വേഗത കൈവരിക്കാനും ഇതിന് സാധിക്കും. 1000 കിലോമീറ്ററിലധികം ദൂരമുള്ള യാത്രകള്‍ക്കായി അല്ലെങ്കില്‍ നിലവിലുള്ള സര്‍വീസുകളുമായി യാത്ര ചെയ്യാൻ പത്ത് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളിലേക്ക് സജ്ജീകരിച്ചിരിക്കുന്ന ദീര്‍ഘദൂര ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്. ഇവയുടെ വേഗത മണിക്കൂറില്‍ വേഗത മണിക്കൂറില്‍ 110 മുതല്‍ 130 കി.മീ വരെയായിരിക്കും.

ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് ട്രെയിൻ സര്‍വീസ് നടത്തുക. സിസിടിവി ക്യാമറകള്‍, ബയോ-വാക്വം ടോയ്‌ലറ്റുകള്‍, സെൻസര്‍ അധിഷ്‌ഠിത വാട്ടര്‍ ടാപ്പുകള്‍, പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റം, ഇലക്‌ട്രിക് ഔട്ട്‌ലെറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ എന്നിവയും ഓരോ സീറ്റിനും മൊബൈല്‍ ചാര്‍ജിങ് പോയിന്റും സജ്ജീകരിച്ചിരിക്കുന്നു.1800 യാത്രക്കാര്‍ക്ക് ഒരു സമയം ഇതില്‍ സഞ്ചരിക്കാൻ കഴിയും.

Back to top button
error: