തമിഴ്നാട്ടിലെ നീലഗിരി കൂനൂരിന് സമീപം വീട്ടില്‍ കയറിയ പുലി 26 മണിക്കൂര്‍ നേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് പുലി വീട്ടില്‍ കയറിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റിരുന്നു.
വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ സുരക്ഷിതമായി പുറത്തേയ്ക്ക് ഇറക്കി പുലിയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പുലി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.
ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നാണ് പുലി വീട്ടില്‍ തന്നെ മണിക്കൂറുകളോളം തുടര്‍ന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.