ജറുസലേം: പിടിച്ചെടുത്ത പാലസ്തീൻ പ്രദേശങ്ങളിലും സിറിയയിലെ ഗോലാനിലും ജൂതകോളനികള്‍ സ്ഥാപിക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.
യു.എസ് അടക്കം 7 രാജ്യങ്ങള്‍ എതിര്‍ത്ത യു. എൻ പൊതുസഭയുടെ സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ആൻഡ് ഡീ കോളണൈസേഷൻ കമ്മിറ്റി കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇന്ത്യക്കൊപ്പം ചൈന, റഷ്യ, ഫ്രാൻസ്, എന്നീ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
അധിനിവേശ പ്രദേശങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതും അവിടത്തെ ജനങ്ങളെ മാറ്റുന്നതും ഉടൻ നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ മുൻ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.