CrimeNEWS

തിരൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ സ്വര്‍ണവും 30,000 രൂപയും കവര്‍ന്നു

മലപ്പുറം: തിരൂര്‍ പറവണ്ണ മുറിവഴിക്കലില്‍ വീട് കുത്തിത്തുറന്ന് മോഷണം. മുറിവഴിക്കല്‍ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 20 പവന്‍ സ്വര്‍ണവും 30,000 രൂപയും മോഷണം പോയതായാണ് പരാതി.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഷാഫി കുടുംബസമേതം തൃശൂരിലാണ് താമസം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. വീട്ടിലുള്ള മൂന്ന് അലമാരയിലെ വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: