ടെക് ട്രാവല്‍ ഈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കുടുംബവുമായി മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഹസ്രത് നിസാമുദ്ധീൻ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിലായിരുന്നു സുജിത്തും കുടുംബവും യാത്ര ചെയ്തത്. ഇത്രയും ദുരിതം നിറഞ്ഞ ഒരു ട്രെയിൻ യാത്ര ഈയടുത്ത് എനിക്കനുഭവപ്പെട്ടിട്ടില്ലെന്നും
‘പൊട്ടിപ്പൊളിഞ്ഞ ബാത്ത്റൂം, ഇതൊരു എസി കോച്ചും കൂടിയാണ്. 6500 രൂപയോളം മുടക്കി എട്ടോളം പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ആ കോച്ചിന്റെ അവസ്ഥയാണ് നിങ്ങള്‍ കാണുന്നത്. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വണ്ടിയാണിത്. ഈ ട്രെയിനിലെ യാത്രക്കാരൊക്കെ എങ്ങനെയാണ് ടോയ്ലെറ്റില് പോകുന്നതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ കരുതും അപ്പുറത്ത് വേറെ ടോയ്ലെറ്റ് ഉണ്ടാകില്ലേ, എന്നാല്‍ അതിനകത്ത് കയറാൻ പറ്റാത്ത അവസ്ഥയാണ്’- സുജിത് ഭക്തൻ വീഡിയോയില്‍ പറയുന്നു.
ടോയ്ലെറ്റിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതിപ്പെട്ടിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും സുജിത് പറഞ്ഞു.