IndiaNEWS

‘എ സിയില്‍ പോലും രക്ഷയില്ല’; റെയില്‍വേ യാത്രാദുരിതം പങ്കുവെച്ച്‌ യാത്രികന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

ന്യൂഡൽഹി:രാജ്യത്തെ റെയില്‍വേ യാത്രാദുരിതത്തിന്റെ നേര്‍സാക്ഷ്യമായി യാത്രികന്റെ ട്വീറ്റ്. അൻഷുല്‍ ശര്‍മ്മ എന്ന യാത്രക്കാരനാണ് ട്രെയിനിലെ തിക്കും തിരക്കും വീഡിയോ സഹിതം ഷെയര്‍ ചെയ്ത് ദുരനുഭവം പങ്കുവെച്ചത്.

മുംബൈയില്‍ നിന്നും ഗാസിപുര്‍ വരെ പോകുന്ന ട്രെയിനിന്റെ ദുരവസ്ഥയാണ് യാത്രികൻ പങ്കുവെച്ചത്. തേര്‍ഡ് എ സി ടിക്കറ്റായിരുന്നു അൻഷുല്‍ ശര്‍മ്മയുടേത്. എന്നാല്‍ ട്രെയിൻ വന്നപ്പോള്‍ നിരവധി പേര്‍ എ സി കോച്ചിലടക്കം ഇരച്ചുകയറി. ഇവരില്‍ ടിക്കറ്റില്ലാത്തവരടക്കം ഉണ്ടായിരുന്നു. ഇതിനാല്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്കടക്കം ട്രെയിനില്‍ കയറാൻ പറ്റാത്ത അവസ്ഥയാണുണ്ടായത്. അൻഷുലിന്റേതടക്കം ഒരുപാട് പേരുടെ യാത്ര മുടങ്ങുകയും ചെയ്തു.

Signature-ad

തിരക്ക് ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ അവയെ നിയന്ത്രിക്കാനായി ഒരു പൊലീസ് പോലുമുണ്ടായില്ല എന്നും അൻഷുല്‍ ആരോപിക്കുന്നു. തന്നെപോലെ നൂറുകണക്കിനാളുകള്‍ തീവണ്ടിയില്‍ കയറാതെ പോയെന്നും അൻഷുല്‍ പറയുന്നു.

വന്ദേഭാരത് വന്നതോടെ  മറ്റ് ട്രെയിനുകളിലെ ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ചും ആവശ്യത്തിന് ട്രെയിനുകള്‍ ഓടിക്കാതെയും റെയില്‍വെ കാണിക്കുന്ന നിസ്സംഗതയാണ് ഈ യാത്രാദുരിതത്തിന് കാരണം.

Back to top button
error: