രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കിയതിന് ശേഷമാണ് കൂടിക്കാഴ്ച.
രാജ്യത്ത് ജനുവരി 16 മുതലാണ് വാക്സിനേഷന് തുടങ്ങുക. ഓക്സ്ഫഡും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നിവക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി. വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യം മുഴുവന്‍ മൂന്നുവട്ട ഡ്രൈ റണ്‍ നടത്തിയിരുന്നു.
ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി മുന്‍നിര പോരാളികള്‍ക്കും ആദ്യം വാക്സിന് ലഭ്യമാക്കും. കൂടാതെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മറ്റു അസുഖങ്ങളുള്ള 27 കോടി പേര്‍ക്കും വാക്സിന് നല്‍കും.