KeralaNEWS

വയനാട് പേര്യയിൽ പൊലീസ്- മാവോയിസ്റ്റ് വെടിവെപ്പ്; രണ്ട് മാവോവാദികൾ പിടിയിൽ

       വയനാട്ടിൽ മാവോവാദി സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി. മൂന്നുപേർ രക്ഷപെട്ടു. കബനീദളത്തിൽ ഉൾപ്പെട്ട ചന്ദ്രവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. പേര്യ ചപ്പാരം കോളനിക്ക് സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പോലീസും മാവോവാദി സംഘത്തെ വളഞ്ഞത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കുവേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പോലീസ് തയ്യാറായില്ല. മാവോവാദികൾക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറൽ പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു.

Check Also
Close
Back to top button
error: