CrimeNEWS

കത്തികാട്ടി പീഡിപ്പിക്കാന്‍ ശ്രമം; കത്തി പിടിച്ചുവാങ്ങി അധ്യാപകനെ കുത്തി വിദ്യാര്‍ഥിനി

ചെന്നൈ: നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ഥിനി ഇതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേല്‍പ്പിച്ചു. ധര്‍മപുരി അഴഗിരി നഗര്‍ സ്വദേശി ശക്തിദാസനെ (30) ഗുരുതര പരുക്കുകളോടെ സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണു സംഭവം.

സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണു ശക്തിദാസന്‍. ഇയാള്‍ താമസിക്കുന്ന സേലത്തെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുതുക്കോട്ട സ്വദേശിയായ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ നിന്നാണു പഠിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പുസ്തകവും മറ്റും വാങ്ങാന്‍ അധ്യാപകന്റെ അടുത്തെത്തിയപ്പോഴാണു കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.

Signature-ad

പിടിവലിക്കിടെ കത്തി പിടിച്ചുവാങ്ങിയ വിദ്യാര്‍ഥിനി അധ്യാപകനെ വയറ്റില്‍ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരനാണു പൊലീസിനെ അറിയിച്ചത്. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസെടുത്തിട്ടുണ്ട്.

Back to top button
error: