IndiaNEWS

ഭര്‍ത്താവില്‍നിന്ന് മാനസിക, ശാരീരിക പീഡനം; കസേര തെറിച്ചതിനു പിന്നാലെ വിവാഹമോചനത്തിനൊരുങ്ങി മുന്‍വനിതാ മന്ത്രി

പുതുച്ചേരി: രാജിവച്ചതിനു പിന്നാലെ വിവാഹമോചനത്തിന് അപേക്ഷ നല്‍കി പുതുച്ചേരിയിലെ മുന്‍വനിതാ മന്ത്രി ചന്ദ്രപ്രിയങ്ക. മദ്യപനായ ഭര്‍ത്താവ് ഷണ്‍മുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെ കൊല്ലുമെന്ന് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചന്ദ്ര പ്രിയങ്ക പരാതിപ്പെട്ടുവെന്ന് ഡിജിപി പറഞ്ഞു. ഷണ്‍മുഖത്തിനൊപ്പം തുടര്‍ന്നു ജീവിക്കാന്‍ സാധിക്കില്ലെന്നും പരാതിയിലുണ്ട്. എന്‍ആര്‍ കോണ്‍ഗ്രസ് അംഗമായ ചന്ദ്ര പ്രിയങ്ക 41 വര്‍ഷത്തിനു ശേഷം പുതുച്ചേരി മന്ത്രിയാകുന്ന ആദ്യ വനിതയയാണ്.

Signature-ad

ഗതാഗത – തൊഴില്‍ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. പുതുച്ചേരി മുന്‍ മന്ത്രി ചന്ദ്രകാവാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. രാജിവയ്ക്കുന്നതിന് 3 ദിവസം മുന്‍പ് അവരെ മന്ത്രി സ്ഥാനത്തിനുനിന്നു നീക്കിയിരുന്നതായി സ്പീക്കര്‍ എംബളം ആര്‍.സെല്‍വം വെളിപ്പെടുത്തിയിരുന്നു.

Back to top button
error: