കൊച്ചി: പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന് ഷിപ്പ്യാര്ഡിന് നടപ്പു വര്‍ഷം (2023-24) ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60 ശതമാനത്തിലെറെ വളര്‍ച്ച.
മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 112.79 കോടി രൂപയില്‍ നിന്ന് 60.95 ശതമാനം ഉയര്‍ന്ന് 181.53 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണിലെ 98.65 കോടി രൂപയില്‍ നിന്ന് ലാഭം ൮൪ ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു.
2023-24ലെ ഇടക്കാല ലാഭവിഹിതവും കപ്പല്‍ശാല പ്രഖ്യാപിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതമാണ് ലാഭവിഹിതം.