നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.
സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരി മൊഴി നല്‍കിയിരുന്നു. വാക്ക് തര്‍ക്കത്തിന് ശേഷം പെണ്‍കുട്ടി മുറിക്കുളളില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം, പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ ജോമോന് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരി മരിച്ച പെണ്‍കുട്ടിയെ ജോമോന് മര്‍ദ്ദിച്ചതായി പോലീസിന് മൊഴി നല്‍കുകയും സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.