6,500 ചതുരശ്രയടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമാണ് തിരികെ കിട്ടിയത്.കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാര്‍ഘട്ട്, ചൗക്കിഘട്ട് എന്നിവയ്ക്കടുത്തു ഗംഗാതീരത്തെ കണ്ണായസ്ഥലമാണിത്. ഇവിടെ ചതുരശ്രയടിക്ക് ഒന്നേകാല്‍ ലക്ഷംരൂപ വില വരും. ഇതനുസരിച്ച് കൈവശമായ കെട്ടിടത്തിന് 80 കോടിയിലധികം രൂപയുടെ മൂല്യമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉള്ളൂര്‍ സബ്ഗ്രൂപ്പിനു കീഴിലാണു വാരാണസി ക്ഷേത്രവും സത്രവും വരുന്നത്. രേഖകള്‍ കിട്ടിയതോടെ തിരുവനന്തപുരം സ്വദേശി ജയ്ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. അദ്ദേഹം ഹനുമാൻക്ഷേത്രത്തില്‍ നിത്യപൂജ തുടങ്ങിയതോടെ മലയാളികളടക്കം എത്തിത്തുടങ്ങി. ഈ വര്‍ഷം ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ 20,000 രൂപ കാണിക്കയായും ലഭിച്ചു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൗരപ്രമുഖര്‍ക്കും ഗംഗാസ്നാനത്തിനും വിശ്വനാഥക്ഷേത്രദര്ശനത്തിനുമാ