യുഡിഎഫ് എംഎല്‍എമാരില്‍ പലരും പല രീതിയില്‍ പരിപാടിയുമായി സഹകരിക്കുന്നുമുണ്ട്.സാമ്ബത്തി
കേരളീയത്തിന്റെ പകിട്ട് പകര്‍ന്നതും മലയാളക്കരയുടെ സമ്ബൂര്‍ണ പ്രാതിനിധ്യം പ്രതിഫലിച്ചതുമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ചരിത്രപരമായിത്തന്നെ വലിയ നഷ്ടമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. മമ്മൂട്ടിയും മോഹൻലാലും ശോഭനയും മലയാളത്തിന്റെ കഥാകാരണവര്‍ ടി പത്മനാഭനും പ്രമുഖ വ്യവസായികളുമടക്കം അണിനിരന്നതായിരുന്നു ചടങ്ങ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഇടതുപക്ഷസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂർത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്കരിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പാർട്ടിവിലക്ക് ലംഘിച്ച് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്.