തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതില്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 54 കേസുകള്‍. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവരുടെ ഐ.പി വിലാസം കണ്ടെത്തി നല്കാന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയ്ക്ക് നിര്‍ദേശം നല്കി.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസ്. 26 കേസുകളാണ് ലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം സിറ്റിയില്‍ പത്തും, റൂറലില്‍ അഞ്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ അഞ്ച് കേസുകള്‍, തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതം. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്ന് വീതം കേസുകളും രജിസ്റ്റര്‍ ചെയ്തു.