FeatureNEWS

ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി അധികം ചെലവാകുമോയെന്ന ആശങ്ക നമ്മളില്‍ പലര്‍ക്കുമുണ്ടെങ്കിലും ഇന്ന് നമ്മളിൽ പലരും ഇൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുന്നവരാണ്.പ്രത്യേകിച്ച് ജോലിക്കാരും മറ്റും.

1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്ബോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇൻഡക്ഷൻ കുക്കര്‍ അനുയോജ്യമല്ല.അതേപോലെ കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിനുള്ള സാധനങ്ങൾ പാത്രത്തിൽ വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്തതിനു ശേഷം അതിന്റെ ഉള്ളിലെ എക്സോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചതിനു ശേഷം മാത്രമേ പ്ലഗിന്റെ സ്വിച്ച് ഓഫ് ചെയ്യാവൂ.അതിനു ശേഷം മാത്രമേ പാത്രവും മാറ്റാവൂ.

Signature-ad

ഓർക്കുക: കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്‌ഷൻ കുക്കർ യോജിച്ചതല്ല.

Back to top button
error: