IndiaNEWS

ആര്‍എസ്‌എസിന്‍റെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന സിനിമയുമായി പ്രിയദര്‍ശന്‍ അടക്കം ആറ് സംവിധായകർ

ദില്ലി: രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ ചരിത്രം പറയുന്ന സിനിമ സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്‌എസിന്‍റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത്.വണ്‍ നേഷന്‍ അഥവ ഏക് രാഷ്ട്ര് എന്നാണ് സീരിസിന്‍റെ പേര്. സീരിസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്.

പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്.

Signature-ad

‘ഇന്ത്യയുടെ ഒരിക്കലും വാഴ്ത്താത്ത ഹീറോകളുടെ കഥയാണ് ഇത്. 100 വര്‍ഷത്തോളം അവര്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിച്ചു’ – കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പോസ്റ്റില്‍ പറയുന്നു.

വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ഹിതേഷ് താക്കര്‍ എന്നിവരാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്.

Back to top button
error: