CrimeNEWS

ഫീസ് നല്‍കാത്തതിന്റെ പേരില്‍ ശല്യപ്പെടുത്തി; അധ്യാപകന്റെ മകനെ കൊന്ന് 16 കാരന്‍

ഭുവനേശ്വര്‍: ഫീസ് നല്‍കാത്തതിന്റെ പേരില്‍ ശല്യപ്പെടുത്തിയതിന് 16 വയസ്സുകാരന്‍ മുന്‍ ട്യൂഷന്‍ അധ്യാപകന്റെ 14 വയസ്സുള്ള മകനെ കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ ബുധനാഴ്ചയാണ് സംഭവം. 16 കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒഡീഷ ആദര്‍ശ് വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്കായി കുട്ടി വീട്ടിലിരുന്ന് പഠിക്കുമ്പോഴാണ് സംഭവം. വാതില്‍ തള്ളി തുറന്ന 16 കാരന്‍ 14 കാരന്റെ നെഞ്ചിലും കഴുത്തിലും വയറിലും പലതവണ കുത്തി. കുട്ടിയെ കുടുംബം ഉടന്‍ തന്നെ ഖുര്‍ദ ടൗണിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

16 കാരന്റെ സ്‌കൂള്‍ ബാഗ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് രണ്ടു വര്‍ഷം മുന്‍പ് 16കാരന് ട്യൂഷന്‍ എടുത്തിരുന്നു. ഇതിനു കൊടുക്കാനുള്ള 3000 5,000 രൂപ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതു വീണ്ടും വീണ്ടും ചോദിച്ചതോടെ 16കാരന്‍ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഫീസിന്റെ പേരില്‍ തന്റെ വിദ്യാര്‍ഥികളെ ആരെയും ശല്യപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: