NEWSWorld

പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരിച്ചു

മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുകയെന്ന ആശയം 2022ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധര്‍ പ്രാവര്‍ത്തികമാക്കിയത്.

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രശ്നത്തിലായ രോഗിയിലായിരുന്നു ആദ്യ പരീക്ഷണം. ഇദ്ദേഹത്തിന് മറ്റൊരു മനുഷ്യനില്‍ നിന്ന് ഹൃദയം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യവുമായിരുന്നില്ല.

2022 ആദ്യം അമ്ബത്തിയേഴ് വയസുള്ള രോഗിയില്‍ പന്നിയുടെ, ജനിതകമാറ്റങ്ങള്‍ വിധേയമാക്കിയ ഹൃദയം അങ്ങനെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.

Signature-ad

എന്നാല്‍ ആ രോഗിക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മാസം കഴിഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന് മരണം സംഭവിച്ചു. ഇപ്പോഴിതാ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് വരുന്നത്.

യുഎസുകാരനായ ലോറൻസ് ഫോസെറ്റ് (58) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല്‍പത് ദിവസം പിന്നിടുമ്ബോഴാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിനും ഹൃദയം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാൻ കഴിയുമായിരുന്ന അവസ്ഥയായിരുന്നില്ലത്രേ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസിറ്റീവായ പല മാറ്റങ്ങളും ഇദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നാണ് മേരീലാൻഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്.

ആദ്യത്തെ ഒരു മാസം മുഴുവൻ ശസ്ത്രക്രിയ വിജയമായിരിക്കുമെന്ന സൂചനയാണത്രേ ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്.ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്യാനും വീട്ടുകാരുമൊത്ത് സമയം ചിലവിടാനുമെല്ലാം തുടങ്ങിയതായിരുന്നുവത്രേ. പെട്ടെന്ന് ആരോഗ്യനില മോശമാവുകയും തിങ്കളാഴ്ചയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

Back to top button
error: