KeralaNEWS

മതവിദ്വേഷം പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരേ കേസ്

കാസർകോട്:കുമ്ബളയില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരേ പോലിസ് കേസെടുത്തു.

കാസര്‍കോട് സൈബര്‍ പോലിസാണ് കേസെടുത്തത്. നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെയും പ്രതിചേര്‍ക്കുകയായിരുന്നു.

ബസ് നിര്‍ത്താത്തതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥിനികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുച്ചിരുന്നു. ഇതിനിടെയാണ് അനില്‍ ആന്റണിയും സമാനരീതിയില്‍ എക്‌സിലൂടെ പ്രചാരണം നടത്തിയത്.

Signature-ad

‘വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല’ എന്ന തലക്കെട്ടോടെയാണ് അനില്‍ ആന്റണി എക്‌സില്‍ പോസ്റ്റ് ചെയ്തത്. കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നു എന്നായിരുന്നു   പ്രചാരണം.

കുമ്ബളയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തെയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. സംഭവത്തിനു യാതൊരുവിധ വര്‍ഗീയ സ്വഭാവവും ഇല്ലെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Back to top button
error: