CrimeNEWS

നേരറിയാന്‍ സി.ബി.ഐ! കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയ കേസ് അന്വേഷിക്കും

കോഴിക്കോട്: കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊച്ചി സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ മാനേജര്‍ എംപി റിജില്‍ ആണ് കേസിലെ പ്രതി. ഓ?ഗസ്റ്റിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ടതായി കോര്‍പ്പറേഷന്‍ കണ്ടെത്തിയത്.

Signature-ad

തുടര്‍ന്ന് പൊലീസിലും ബാങ്കിലും പരാതി നല്‍കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ മാനേജര്‍ റിജില്‍ കോര്‍പ്പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തിരിമറി നടത്തിയ കേസിലെ പ്രതിയായ റിജില്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലും തട്ടിപ്പ് നടത്തുകയായിരുന്നു. കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: