ജമ്മു:പ്രകോപനമൊന്നുമില്ലാതെ അതിര്‍ത്തിഗ്രാമങ്ങളിലേക്ക് പാക് റേഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.ഹമാസിനെ അനുകരിക്കാനാണ് ശ്രമമെങ്കിൽ ഒളിച്ചിരിക്കാൻ ടണലുപോലും ബാക്കിയുണ്ടാവില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
ഇന്നലെ നടന്ന ഫ്ളാഗ് മീറ്റിംഗില്‍ ബിഎസ്‌എഫ് നേതൃത്വം പാക് റേഞ്ചേഴ്സിനുമുന്നില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.വിംഗ് കമാൻഡര്‍-കമൻഡാന്‍റ് തല ഫ്ളാഗ് മീറ്റിംഗിലാണ് കഴിഞ്ഞ 26,27 തീയതികളില്‍ നടന്ന വെടിവയ്പ്പിൽ ശക്തമായ പ്രതിഷേധം ബിഎസ്എഫ് അറിയിച്ചത്.
അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം 2021ന് ശേഷമുള്ള ആദ്യത്തെ വലിയ വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ബി.എസ്.എഫ് ചൂണ്ടിക്കാട്ടി.
ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയിലെ അര്‍നിയയില്‍ ഇന്ത്യൻ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു.സംഭവത്