KeralaNEWS

കളമശ്ശേരിയിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ബിജെപി നേതാവ് കെ.എസ്.രാധാകൃഷ്ണന്‍

കൊച്ചി:കളമശ്ശേരിയിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ബിജെപി നേതാവ് കെ.എസ്.രാധാകൃഷ്ണന്‍.

ഒറ്റ സ്ഫോടനമല്ല, സ്ഫോടനപരമ്ബരയാണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തില്‍ നടന്നത്. ഇതേക്കുറിച്ച്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.എസ്.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Signature-ad

പണ്ട് മുതലേ കളമശേരിക്ക് ദുഷ്പേരുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ്. പണ്ട് ബസ് കത്തിച്ച കേസ് ഓര്‍മ്മയില്ലേ. കുറ്റവാളികളെ നിയമത്തിന് മുന്ന‍ില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല. ഇത്രയും പേര്‍ പ്രാര്‍ത്ഥന നടത്തുന്ന ഒരു സ്ഥലത്ത് സ്ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് മുന്‍പ് അറിയാന്‍ കഴിഞ്ഞില്ല എന്നത് ഇന്‍റലിജന്‍സ് പരാജയമാണ് – രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: