ഞാന്‍ ജീവിതത്തില്‍ എടുത്ത ബെസ്റ്റ് തീരുമാനം! താരപുത്രനുമായി പ്രണയത്തിലെന്ന് സൂചന നല്‍കി താരപുത്രി!
ജയറാമിനും, പാര്‍വതിക്കും മാത്രമല്ല സിനിമാപ്രേമികള്‍ക്കും ചക്കിയാണ് ഇവരുടെ മകള്‍ മാളവിക ജയറാം. കാളിദാസ് അഭിനയത്തില്‍ എത്തിയത് മുതല്‍ ആരാധകരുടെ ചോദ്യം ചക്കിയെക്കുറിച്ചായി. മലയാളത്തില്‍ ചക്കിയെ കാണാന്‍ സാധിക്കുമോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. അടുത്തകാലത്ത് അഭിനയത്തിലേക്ക് മാളവിക എത്തുന്നു എന്ന സൂചനയും വന്നിരുന്നു. പിന്നാലെയാണ് താരം പ്രണയത്തിലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. അടുത്തിടെ മാളവിക പങ്കിട്ട ചിത്രവും വീഡിയോയും ഏറെ വൈറലായിരുന്നു.
അച്ഛനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച മാളവിക തമിഴില്‍ പുറത്തിറങ്ങിയ മായം സെയ്തായ് പൂവെയ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ നായികയായും എത്തിയിരുന്നു. അച്ഛനൊപ്പം പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. കല്യാണപ്പെണ്ണായി നിന്നപ്പോള്‍ നാണമൊന്നും വന്നില്ലെന്നും താരം പറഞ്ഞിരുന്നു. അനൂപ് സത്യന്‍ ചിത്രമായ വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ മാളവിക ജയറാമിനെ ക്ഷണിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിവാഹആലോചനകള്‍
വിവാഹ ആലോചനകള്‍ തനിക്ക് നേരത്തെ തന്നെ വരാന്‍ തുടങ്ങിയിരുന്നുവെന്നു മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞിരുന്നു. തമിഴ് ആണ്‍കുട്ടികളെയാണ് തനിക്കിഷ്ടമെന്നും വിദേശിയെ വിവാഹം ചെയ്യില്ലെന്നും മാളവിക തുറന്നുപറഞ്ഞതിന്റെ പിന്നാലെയാണ് ഞായറാഴ്ച താരം പങ്കിട്ട ഒരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഏറ്റവും നല്ല തീരുമാനം
എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മാളവിക, തന്റെ സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടുകുറിച്ചത്. മുന്‍പും ഒരിക്കല്‍ സ്വപ്നം സഫലമായി എന്ന ക്യാപ്ഷനില്‍ സുഹൃത്തിന്റെ മുഖം മറച്ചുവച്ചുകൊണ്ട് ഒരു ചിത്രം പങ്കിട്ടെത്തിയിരുന്നു.താരപുത്രനാണ് ചിത്രത്തില്‍ ഉള്ളതെന്നായിരുന്നു ആരാധകരുടെ അനുമാനം.
വിവാഹം അപ്പോള്‍ മാത്രം
എനിക്ക് വിവാഹം കഴിക്കാന്‍ ആയെന്നു തോന്നിയാല്‍ മാത്രമേ ഞാന്‍ അതിനു തയ്യാറാകൂ എന്നാണ് മാളവിക മുന്‍പ് പറഞ്ഞത്. വിവാഹത്തിന്റെ പേരില്‍ സൊസൈറ്റിയുടെ പ്രഷര്‍ നോക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങളില്‍ അച്ഛനും അമ്മയും ഓക്കേ ആണ് എന്നായിരുന്നു മാളവിക പറഞ്ഞത്. പെണ്‍കുട്ടികള്‍ ഇന്നത്തെക്കാലത്ത് ഒരു ജോലി പോലുമില്ലാതെ ഒന്നുമില്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും മാളവിക പറഞ്ഞിട്ടുണ്ട്.