ഇന്ത്യയുടെ നീക്കത്തെ ഞെട്ടിപ്പിക്കുന്നതെന്ന് വിശേഷിപ്പിച്ച ഒവൈസി.വിഷയം മനുഷ്യത്വപരമാണെന്നും രാഷ്ട്രീയമല്ലെന്നും പറഞ്ഞു.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് യുഎന്നില്‍ ജോര്‍ദാന്‍ തയ്യാറാക്കിയ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. ഗാസ മുനമ്ബിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍.
‘നരേന്ദ്ര മോദി ഹമാസ് ആക്രമണത്തെ അപലപിച്ചു, എന്നാല്‍ സന്ധി ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചു, എന്നാല്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ഇത് പൊരുത്തമില്ലാത്ത വിദേശ നയമാണ്,’ ഒവൈസി ട്വിറ്ററില്‍ കുറിച്ചു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയമാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. ഗാസ മുനമ്ബില്‍ തടസ്സമില്ലാത്ത ദുരിതാശ്വാസ സാമഗ്രികളുടെ പ്രവേശനത്തിനും ആഹ്വാനം ചെയ്യുന്ന പ്രമേയം കൂടിയായിരുന്നു ഇത്. ഒക്ടോബര്‍ ഏഴിന് തീവ്രവാദി സംഘം നടത്തിയ ആക്രമണത്തില്‍ 1,400-ലധികം പേര് കൊല്ലപ്പെട്ടതിന് ശേഷമാണ് ഹമാസിനെതിരെ ഇസ്രയേല്‍ വന്‍ പ്രത്യാക്രമണം ആരംഭിച്ചത്.