KeralaNEWS

‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ഹരിശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിച്ചതാണ് സനാതന ധര്‍മ്മം’: കെപി ശശികല

കൊച്ചി:ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീര്‍ തന്നെ കുട്ടികള്‍ക്ക് ഹരിശ്രീ ഗണപതയെ നമ എന്ന് ആദ്യാക്ഷരം എഴുതിച്ചത് കാലം കാത്തുവെച്ച നീതിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല.

ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രൻ ഇന്ന് പ്രായശ്ചിത്തം എന്നോണം ‘ഹരിശ്രീ ഗണപതയേ നമ:’ എന്ന് പറഞ്ഞ് എഴുതിക്കുന്നു.

നിന്ദിക്കുന്നവനെ കൊണ്ട് തന്നെ വന്ദിപ്പിക്കാൻ ശേഷിയുള്ളതാണ് സനാതന ധര്‍മ്മമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ശശികല ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുകയെന്നാല്‍ കാക്കയുടെ കറുപ്പ് കളയുന്നത് പോലെ അസാദ്ധ്യമായ ഒന്നാണ്. സനാതന ധര്‍മ്മത്തിലെ ആരാധനകളുടെ അടിസ്ഥാനം ഗണപതി പൂജയാണ്. എന്തിനെയും ഉന്മൂലനം ചെയ്യണെമെങ്കില്‍ ആദ്യം വേണ്ടത് അടിസ്ഥാനം തകര്‍ക്കുക എന്നതാണ്. ഇത് മനസ്സിലാക്കിയിട്ടാണ് ചിലര്‍ ഗണപതി പൂജയെ അവഹേളിക്കാൻ ശ്രമിക്കുന്നത്.

Signature-ad

ധര്‍മ്മം എന്നൊക്കെ ഭീഷണി നേരിട്ടിട്ടുണ്ടോ അന്നൊക്കെ സമാജം തിരിച്ചടിയും നല്‍കിയിട്ടുണ്ട്. രാമായണ മാസാചരണത്തിലും ഗണേശോത്സവത്തിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളിലും ദുര്‍ഗാ പൂജയിലും കാണുന്ന വലിയ ജനപങ്കാളിത്തം ഇതിന് തെളിവാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. എണ്‍പത് വയസ്സുള്ള മുത്തശ്ശി ആയാലും ഒന്നര വയസ്സുള്ള കുഞ്ഞായാലും ഇന്ന് അരയില്‍ ഉറുമി ചുറ്റി പുറത്തിറങ്ങേണ്ട അവസ്ഥയാണ് കേരളത്തിലെന്നും ശശികല പരിഹസിച്ചു.

Back to top button
error: