NEWSWorld

കൂട്ടക്കുരുതിക്കു മുൻപ് 500 ഹമാസുകാര്‍ക്ക് ഇറാൻ പരിശീലനം നല്കി

ജറൂസലെം: ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിനു നടന്ന കൂട്ടക്കുരുതിക്കു മുന്നോടിയായി 500 ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികള്‍ക്ക് ഇറാനിലെ ഖുദ്സ് ഫോഴ്സ് പരിശീലനം നല്കിയതായി റിപ്പോർട്ട്.

വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ്സിന്‍റെ ഭാഗമായ ഖുദ്സ് ഫോഴ്സ് സെപ്റ്റംബറിലാണു ഹമാസിനും ഇസ്ലാമിക് ജിഹാദിനും പരിശീലനം നല്കിയത്.

Signature-ad

ഖുദ്സ് ഫോഴ്സ് തലവൻ ഇസ്മായില്‍ ഖാനി അടക്കമുള്ള ഉന്നത പലസ്തീനിയൻ, ഇറേനിയൻ നേതാക്കള്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നു. തെക്കൻ ഇസ്രയേലിലേക്കു കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ 1400 ഇസ്രേലികളെയാണ് കൂട്ടക്കൊല ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: