NEWSPravasi

ഇസ്രായേലിനെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ്; കുവൈത്തിൽ ഇന്ത്യന്‍ നഴ്സ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഇസ്രായേലിനെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്ക് വച്ച  ഇന്ത്യന്‍ നഴ്സ് കുവൈത്തിൽ അറസ്റ്റിൽ.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന  നഴ്‌സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Signature-ad

 രാജ്യത്തിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമായിട്ടാണ് പോസ്റ്റിനെ കാണുന്നതെന്ന്  പ്രദേശിക അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍ ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്ത ആദ്യ പരാതിയാണ് ഇത്.പാലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ കുവൈത്തില്‍ ആഘോഷപരിപാടികള്‍ ഉൾപ്പെടെ  രണ്ടാഴ്ചയായി നിര്‍ത്തിവച്ചിരിക്കുകയുമാണ്.

Back to top button
error: