NEWS
ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തോയമ്പത്തൂരിലെ ഈഷ യോഗസെന്ററില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് 2015 മുതല്‍ യോഗകേന്ദ്രങ്ങളിലായിരുന്നു താമസം.
വസ്ത്രവ്യാപാര രംഗത്ത് വേറിട്ട ഇടപെടലുകള്‍ നടത്തിയ അദ്ദേഹം സ്വദേശീയ പ്രന്റുകളും ഡിസൈനുകളും ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ ചെയ്തു. 1985 ഏപ്രില്‍ ഒന്നിനായിരുന്നു വ്യവസായ സംരംഭം അദ്ദേഹം ആരംഭിച്ചത്.
സാരികളില്‍ പുതുമയും വ്യത്യസ്തതയും അവതരിപ്പിച്ച സത്യപോളിന്റെ ഫാഷന്‍ വെയറുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.