Movie

ആദ്യദിനം 148.5 കൊടിയിലേറെ കളക്ഷനുമായി ‘ലിയോ,’ കേരളത്തിൽ  12കോടി; ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ പുതു ചരിത്രം

  ചരിത്രങ്ങൾ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത  വിജയ് ചിത്രം ‘ലിയോ’. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച് പുതുചരിത്രം തീർത്തിരിക്കുന്നു ‘ലിയോ’. 148.5 കൊടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോർഡിലേക്ക് കുതിച്ച ലിയോ ഇന്ത്യൻ സിനിമയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്.

കേരളത്തിൽ  ആദ്യ ദിനം 12 കോടിയിൽപരം  ഗ്രോസ് കളക്ഷൻ നേടി. മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞ് മുൻനിരയിലെത്തി. 7.25 കോടി നേടിയ കെ ജി എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥ ആയത്.
തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ‘ലിയോ’ വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

Signature-ad

മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ‘ലിയോ’യോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രമായി  വരുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേദ്ധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്.

പി.ആർ.ഒ-  പ്രതീഷ് ശേഖർ.

Back to top button
error: