IndiaNEWS

തന്നിഷ്ടപ്രകാരം അറസ്റ്റ് വേണ്ട; ഇ.ഡിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) ഒരാളെ അറസ്റ്റ് ചെയ്യാനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പിഎംഎല്‍എ നിയമം അനിയന്ത്രിതമായ അധികാരം ഇ.ഡിക്കു നല്‍കുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബംബാനി ചൂണ്ടിക്കാട്ടി.

പിഎംഎല്‍എ നിയമത്തിലെ 50ാം വകുപ്പു പ്രകാരം, ഹാജരാകാന്‍ ആവശ്യപ്പെടാം. എന്നാല്‍, ഇതില്‍ അറസ്റ്റിനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎംഎല്‍എ നിയമത്തിലെ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യാനുള്ള കുറ്റകൃത്യം ഉണ്ടെന്നു ബോധ്യമുണ്ടായിരിക്കണമെന്നതു പ്രധാനമാണ്. അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം വേണം. ഇതിനുള്ള തെളിവുകളും കൈവശമുണ്ടായിരിക്കണമെന്നു കോടതി നിരീക്ഷിച്ചു. പിഎംഎല്‍എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശിഷ് മിത്തല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ നിരീക്ഷണം.

Back to top button
error: