KeralaNEWS

കത്തുവ ഫണ്ട് തിരിമറിക്കേസ്: ഫിറോസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കത്തുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ്‌ചെയ്തു.

കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ച സസ്പെന്‍ഡ്‌ചെയ്തത്. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

Signature-ad

ശരിയായരീതിയിലും കൃത്യമായും അന്വേഷണംനടത്താന്‍ കഴിയാത്തതിനാലാണ് അന്വേഷണോദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ചെയ്തതെന്ന് കമ്മിഷണര്‍ അറിയിച്ചു. രാഷ്ട്രീയവൈരാഗ്യം കാരണം യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. പരാതിയില്‍ ഇരുവരും കുറ്റക്കാരാണെന്നുകണ്ടെത്താന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു.

കഠുവ-ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി ബക്കറ്റുപിരിവ് നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തുക വകമാറി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗ് ദേശീയകമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതി നല്‍കിയിരുന്നത്. ഈ സ്വകാര്യ അന്യായം പരിഗണിച്ചാണ് പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ മജിസ്‌ട്രേറ്റ് വി.പി. അബ്ദുള്‍ സത്താര്‍ ഉത്തരവിട്ടത്. ഫെബ്രുവരി ഒമ്പതിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Back to top button
error: