KeralaNEWS

പുതമണ്ണിൽ പുതിയ പാലത്തിന് അനുമതി 

പത്തനംതിട്ട: റാന്നി – കോഴഞ്ചേരി റോഡിൽ അപകടാവസ്ഥയിലായ പുതമൺ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിന് 2.63 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്‍റെ  അനുമതി.
ഇതോടെ റാന്നി കോഴഞ്ചേരി റോഡിൽ ജനങ്ങൾ അനുഭവിച്ചു വരുന്ന  യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
30.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന സമാന്തരപാതയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് സ്ഥലം വിട്ടു കിട്ടുന്നതിലെ അനിശ്ചിതത്വവും പ്രതികൂല കാലാവസ്ഥയും പദ്ധതിക്ക് തടസം സൃഷ്ടിച്ചിരുന്നു. എങ്കിലും ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തോട്ടിലെ ജലനിരപ്പ് താഴുന്ന മുറക്ക് സമാന്തരപാതയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന കർശന നിർദേശം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 25ന് വൈകിട്ടാണ് പുതമൺ പാലത്തിൽ തകർച്ച കണ്ടെത്തിയത്. പഴയ പാലത്തിന്‍റെ ബീമിന് പൊട്ടൽ കണ്ടതിനെ തുടർന്ന് വാഹനഗതാഗതം നിരോധിച്ചിരുന്നു. നിലവിൽ കീക്കൊഴൂർ-ചെറുകോൽപ്പുഴ  വഴിയാണ് വാഹനങ്ങൾ പോകുന്നത്.

Back to top button
error: