KeralaNEWS

കണ്ണൂരിൽ നിന്നും കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ഗവി യാത്ര

കാട് , മഴ, കോടമഞ്ഞ്, പിന്നെ നമ്മുടെ കെഎസ്ആർടിസി ബസിൽ ഒരു യാത്രയും. തിങ്ങിനിറഞ്ഞ കാടിനുള്ളിലൂടെ, കാട്ടുമൃഗങ്ങളുടെ ദർശനഭാഗ്യം നേടി, ചെറിയ വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും മഞ്ഞും ഒപ്പം മഴയും ആസ്വദിച്ച് ഒരു ട്രിപ്പ്. ഇത്രയുമായപ്പോൾ തന്നെ മനസ്സിലായിക്കാണുമല്ലോ യാത്ര എങ്ങോട്ടേയ്ക്കാണെന്ന്. അതെ   ഗവിയിലേക്ക് തന്നെ.
കണ്ണൂർ കെ എസ് ആർ ടി സിയുടെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിൽ ഗവിയിലേക്ക് രണ്ട് പാക്കേജുകളാണ് നടത്തുന്നത്. പ്രഖ്യാപിക്കുമ്പോൾ തന്നെ  സഞ്ചാരികളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന ഗവി യാത്രയ്ക്ക് നിങ്ങൾക്കും പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം.
ഒക്ടോബർ 13,21 എന്നീ രണ്ടു തിയതികളിലായി ദ്വിദിന പാക്കേജുകളാണ് ഒരുക്കുന്നത്. ഇതിൽ 21-ാം തിയതിയിലെ യാത്ര നവരാത്രി നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി വരുന്നതിനാൽ ജോലി സ്ഥലത്തു നിന്നും നാട്ടിൽ അവധിക്കായി എത്തുന്നവർക്കും കുട്ടികള്ക്കും ഒക്കെ പോകാൻ പറ്റുന്ന ഒന്നുകൂടിയാണ്. ലീവ് ഇല്ലാത്തതുകൊണ്ട് യാത്ര പോകാൻ പറ്റുന്നില്ല എന്ന വിഷമവും ഈ യാത്രയിൽ പരിഹരിക്കാം.
കണ്ണൂരിൽ നിന്നും വൈകിട്ട് 5.0 മണിക്ക് പുറപ്പെടുന്ന യാത്ര പിറ്റേന്ന് രാവിലെ പത്തനംതിട്ടയിലെത്തും. ഇവിടുന്ന് നേരെ ആങ്ങമൂഴി വഴി ഗവിയിലേക്ക് കടക്കും.ഗവിയിൽ നിന്നിറങ്ങി കഴിഞ്ഞ് പോകുന്നത് പരുന്തുംപാറയിലേക്കാണ്. കെഎസആർടിസിയുടെ ഗവി പാക്കേജ് വന്നതോടെ ഗവിയോടൊപ്പം സന്ദർശിക്കാൻ ആളുകളെത്തുന്ന ഇടമായി പരുന്തുംപാറ മാറിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഉയർന്ന ഇടവും മലനിരകളും ഇവിടെയുണ്ട്. സമീപപ്രദേശങ്ങളുടെ വിശാലമായ കാഴ്ച ഇവിടെ നിന്നാൽ കാണാം. നടന്നു കാണുവാനും ഫോട്ടോ എടുക്കുവാനും ഇവിടെ സമയം ചെലവഴിക്കാം. അന്ന് രാത്രി ഇവിടെ താമസിക്കാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

പിറ്റേന്ന് രാവിലെ കുമളി, കമ്പം, രാമക്കൽമേട് എന്നീ മൂന്നിടങ്ങളാണ് കാണാനുള്ളത്. ജീപ്പിലാണ് ഈ ദിവസത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ചിന്‍റെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കുമളി കേരളത്തിന്റെ അതിർത്തി ഗ്രാമം കൂടിയാണ്. ഇതിനപ്പുറം തമിഴ്നാടാണ്. തേയിലത്തോട്ടം, വെള്ളച്ചാട്ടം, തേക്കടി, വ്യൂ പോയിന്‍റുകൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്.

 

Signature-ad

കുമളിയിൽ നിന്നും ഉറങ്ങിയാൽ നേരേ തമിഴ്നാട്ടിലെ തേനിയിലേക്ക് പോകും. മുന്തിരിത്തോട്ടങ്ങളാണ് ഇവിടെയുള്ളത്. ഉച്ചഭക്ഷണവും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത് ഇവിടുന്ന് പിന്നെ രാമക്കൽമേട്ടിലേക്ക് ആണ് യാത്ര.ശേഷം കണ്ണൂരിലേക്ക് മടക്കം. പിറ്റേന്ന് പുലർച്ചെയോടെ കണ്ണൂർ ഡിപ്പോയിൽ എത്തിച്ചേരും.

 

കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഗവി യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Back to top button
error: