അനിതയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ആഷ്‌ലി ഭാര്യയെ വീട്ടുതടങ്കലിലാക്കി.എന്നാൽ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി അനിതയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയ ദിവസമാണ് കൊലപാതകം നടന്നത്.
ചിരവ ഉപയോഗിച്ചാണ് ആഷ്‌ലി ഭാര്യ അനിതയെ കൊലപ്പെടുത്തിയത് .വീട്ടിലെ ചിരവ കൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയും ആയിരുന്നു .വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ആയിരുന്നു കൊലപാതകം .അതുകൊണ്ടുതന്നെ കേസിൽ ദൃക്സാക്ഷിയായി ആരും ഉണ്ടായിരുന്നില്ല .ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത് .ചിരവയും ഷാളും അടക്കം എട്ടു തൊണ്ടിമുതലുകളും 37 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കൊലനടന്ന് അഞ്ചു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.