KeralaNEWS

മദ്യം കവർന്ന ജീവനുകൾ !

ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസി കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നത്തെ ബാറിൽ നിന്നും ഇറങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല.തന്റെ ആഢംബര ജീപ്പിലേക്ക് വേച്ചു വേച്ച് ഓടിക്കയറിയ ജോസി മെല്ലെ വണ്ടി സ്റ്റാർട്ട് ചെയ്തു.പിന്നീട് പുനലൂർ – മുവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിലേക്ക് വണ്ടി ഇറക്കി.
മഴവെള്ളവും ഹൈമാസ്റ്റ് ലൈറ്റിന്റെ വെട്ടവും തമ്മിൽ ഇണചേരുന്ന ജംക്ഷനുകൾ പലതും കടന്ന്  മുന്നോട്ട് പോകുന്നതിനിടയിൽ ജീപ്പ് എതിർദിശയിൽ നിന്നും വാഹനങ്ങൾ വരുന്ന ട്രാക്കിലേക്ക് വഴുതിമാറിയത് ജോസി അറിഞ്ഞില്ല.
പൊൻകുന്നത്ത് 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസി (38) യെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10.15ഓടെ ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ആശുപത്രിക്കു സമീപം വെച്ച്‌ ഇയാള്‍ ഓടിച്ചിരുന്ന താര്‍ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. മറ്റ് രണ്ടു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിൽ ഒരാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്.മറ്റ് മൂന്നു പേർ സ്വകാര്യ ബസിലെ തൊഴിലാളികളാണ്.അന്നത്തെ ഓട്ടം കഴിഞ്ഞ് വണ്ടി കൊണ്ടിട്ട് വീട്ടിലേക്ക് മടങ്ങിയവർ.
പാലാ – പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജംക്ഷനിലായിരുന്നു അപകടം.തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്(24), പളളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു(22) ശ്യാംലാൽ(38) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബുധനാഴ്ച രാത്രി 10.30നായിരുന്ന അപകടം. പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്.ഓട്ടം കഴിഞ്ഞുവന്ന ബസ് ഇട്ടിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

Back to top button
error: